കേരളത്തിലുള്ള ഏതൊരു ക്ഷേത്രകുളത്തേക്കാളും പരിപാവനവും,പുണ്യഹേതുവുമാണ് കല്ലേകുളങ്ങരയിലുള്ള ശ്രീ എമൂർ ഭഗവതി ക്ഷേത്രത്തിന്റെ തീർത്ഥകുളം കാരണം ഈ കുളത്തിലാണ് ശ്രീ ഹേമാംബികാ ദേവി ഇരുകൈകളും ഉയർത്തി അവതീർണയായത്. ഉയർന്ന് വന്ന ജഗതാംബികയുടെ വിഗ്രഹം കുളത്തിൽ തന്നെ ശ്രീ കോവിൽ കെട്ടി വർഷങ്ങളായി ആരാധിച്ചു വരുന്നു. കുളത്തിലെ ജലവുമായി ലയിച്ച് നിലക്കുന്ന ഈ ശ്രീകോവിലിന് നമ്മൾ എത്രത്തോളം പരിശുദ്ധി കല്പിക്കുന്നുണ്ടോ അത്രത്തോളം പരിപാവനമാക്കേണ്ടതുണ്ട് ഈ ക്ഷേത്രകുളത്തിലെ ജലത്തേയും. എന്റെ ഓർമയിൽ 30 വർഷത്തിലേറയായി ഈ കുളത്തിൽ എന്തെങ്കിലും ശുചീകരണ പ്രവർത്തികൾ ചെയ്തിട്ട്. കുളത്തിന്റെ അതിർത്തി മതിൽ മിക്കവാറും തകർന്ന് കുളത്തിലേക്കി വീണുകിടക്കുന്നു അതിനാൽ പരിസരത്തുള്ള പ്ളാസ്റ്റിക്ക്,പേപ്പർ,ഇലക ൾ മറ്റ് മാലിന്യങ്ങൾ കാറ്റിന്റെ പ്രഭാവത്തിൽ കുളത്തിലേക്കു പതിക്കുന്നു ഇവയെല്ലാം ജീർണിച്ച് ചെളിയായി കുളത്തിന്റെ താഴേ തട്ടിൽ അടിഞ്ഞ് ഉയർന്ന് വരുന്നു.വർഷങ്ങളായി യാതൊരു ശുചീകരണവും നടക്കാത്തതിനാൽ കുളത്തിൽ വെള്ളത്തിന്റെ അളവ് കുറവും ചെളിയുടെ അളവ് വളരെ കൂടുതലുമാണ്. ക്ഷേത്രത്തിന്റെ മുഖം മിനുക്കുന്നതിൽ കാണിക്കുന്ന വ്യഗ്രതയുടെ 1 ശതമാനമെങ്കിലും കുളത്തിന്റെ ജീണോദ്ധാരണ പ്രവർത്തിയിൽ കാണിച്ചെങ്കിൽ എത്ര നന്നായേനേ.
No comments:
Post a Comment